അനുബന്ധ വാര്‍ത്തകള്‍
- കശ്മീർ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചു, ഷാനിമോൾ ഉസ്മാൻ എംഎൽഎക്കെതിരെ പരാതി
- തിരുവനന്തപുരം ജില്ലയില്‍ ഏഴു കണ്ടെയ്ന്മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു
- ഗായകന് എസ്പി ബാലസുബ്രമണ്യത്തിന്റെ ആരേഗ്യനിലയില്‍ പുരോഗതി; ആളുകളെ തിരിച്ചറിയുന്നു
- കൊവിഡ് വ്യാപനം രൂക്ഷം, സംസ്ഥാനത്ത് ബാങ്കുകൾക്ക് ഇന്നുമുതൽ പുതിയ സമയക്രമം
- ലോകത്ത് കൊവിഡ് ബാധിതർ 2.18 കോടി കടന്നു, മരണം 7,73,020
രാജമല മണ്ണിടിച്ചില്‍ ദുരന്തം: മരണം 58ആയി
രാജമല മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരണം 58ആയി. ഇന്നലെ രണ്ടുപേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചിന്നത്തായി(62), മുത്തുലക്ഷ്മി(22) എന്നിവരുടെ മൃതദേഹമാണ് നല്ലതണ്ണിയാറിലെ ഗ്രാവല്‍ബാങ്ക് സിമന്റ് പാലം ഭാഗത്ത് നിന്ന് കണ്ടെത്തിയത്. കണ്ണന്‍ദേവന്‍ കമ്പനിയുടെ കണക്കുകള്‍ പ്രകാരം ഇനി 12 പേരെയാണ് കണ്ടെത്താനുള്ളത്.
ഫോറസ്റ്റ് വാച്ചറായ മുരുകേശന്റെ നായകളാണ് ഞായറാഴ്ച ചിന്നത്തായിയുടെ മൃതദേഹം കണ്ടെത്താന്‍ തെരച്ചില്‍ പ്രവര്‍ത്തകരെ സഹായിച്ചത്. ടൈഗര്‍, റോസി എന്നീ നായ്ക്കളാണ് ഇന്ന് സേനയക്ക് സഹായമായത്. മൃതദേഹം കണ്ടെടുത്ത പുഴയോരത്ത് നിന്ന് പതിവില്ലാതെ നായ്ക്കള്‍ കുരയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ അവിടം കേന്ദ്രീകരിച്ച നടത്തിയ തിരച്ചിലിലാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്. അതേ സ്ഥലത്തിന് അടുത്ത് നിന്ന് തന്നെയാണ് രണ്ടാമത്തെ മൃതദേഹവും കണ്ടെടുത്തത്.