കൊവിഡ് വ്യാപനം രൂക്ഷം, സംസ്ഥാനത്ത് ബാങ്കുകൾക്ക് ഇന്നുമുതൽ പുതിയ സമയക്രമം

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 17 ഓഗസ്റ്റ് 2020 (08:20 IST)
തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാങ്കുകളില്‍ ഇന്നുമുതല്‍ ഭാഗിക നിയന്ത്രണം. സേവിങ്സ് ബാങ്ക് അക്കൗണ്ട് ഇടപാടുകാര്‍ക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്, വായ്പ ഉള്‍പ്പെടെയുള്ള മറ്റ് ബാങ്കിങ് ഇടപാടുകൾക്ക് നിയന്ത്രണം ബാധകമല്ല. സേവിങ്സ് അക്കൗണ്ടുകളുടെ അവസാന അക്കമനുസരിച്ചാണ് സമയ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഇതുപ്രകാരം അക്കൗണ്ട് നമ്പര്‍ പൂജ്യം മുതല്‍ മൂന്നു വരെയുള്ള അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ രാവിലെ 10നും 12നും ഇടയ്ക്കും നാലു മുതല്‍ ഏഴു വരെ അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുവരെയും എട്ടിലും ഒൻപതിലും അവസാനിക്കുന്നവര്‍ക്ക് രണ്ടര മുതല്‍ മൂന്നര വരെയുമാണ് ഇടപാടുകൾക്കായി ബാങ്കുകളിൽ എത്തേണ്ടത്. സെപ്തംബര്‍ അഞ്ചുവരെയാണ് നിയന്ത്രണം ബാധകമായിരിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :