കശ്മീർ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചു, ഷാനിമോൾ ഉസ്മാൻ എംഎൽഎക്കെതിരെ പരാതി

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 17 ഓഗസ്റ്റ് 2020 (08:55 IST)
ആലപ്പുഴ: സ്വാതന്ത്ര്യ ദിനത്തിൽ കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം സാമൂഹ്യ മധ്യമങ്ങൾ വഴി പങ്കുവച്ച അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാനെതിരെ പരാതി. കശ്മീർ ഇല്ലാത്ത ഭൂപടം എംഎൽഎ പ്രചരിപ്പിച്ചത് ഭരണഘടനാ പ്രതിജ്ഞാലംഘനമാണ് എന്ന് ആരോപിച്ച് സിപിഎം രംഗത്തെത്തി, സംഭവത്തിൽ സിപിഎമ്മും ബിജെപിയും പരാതി നൽകി. രാഷ്ട്രപതി രാംനാഥ് കോവിന്ദിനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും പരാതി നല്‍കിയിട്ടുണ്ട്

എംഎല്‍എക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവം അന്വേഷിച്ച്‌ വരികയാണെന്നും ജില്ലാ പൊലീസ് മേധാവി പി എസ് സാബു വ്യക്തമാക്കി. അതേസമയം പേജ് അഡ്മിന് സംഭവിച്ച പിഴവാണ് എന്നാണ് എംഎൽഎയുടെ വിശദീകരണം. മനപൂര്‍വം ഉണ്ടായ പിഴവല്ല. വിക്കിപീഡിയയില്‍ നിന്നെടുത്ത ചിത്രമാണ്. കോപ്പി ചെയ്തപ്പോഴുണ്ടായ പിഴവിനെ തുടര്‍ന്നാണ് ഇത്തരമൊരു തെറ്റ് സംഭവിച്ചന്നും പോസ്റ്റ് പിന്‍വലിച്ച്‌ ഖേദപ്രകടനവും നടത്തിയിരുന്നു എന്നുമാണ് വിശദീകരണ കുറിപ്പിൽ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :