അനുബന്ധ വാര്‍ത്തകള്‍
- ലൈഫ് മിഷന് പദ്ധതിയില്‍ സ്വപ്ന സുരേഷ് രണ്ടുതവണ കമ്മീഷന് വാങ്ങിയതായി യുണിടാക് കമ്പനി
- വിരമിക്കൽ മത്സരം നൽകാൻ തയ്യാറെന്ന് ബിസിസിഐ, ഒരിക്കൽകൂടി ധോണി നീലക്കുപ്പായത്തിൽ കളിയ്ക്കുമോ ?
- സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം സ്ഥിരീകരിച്ചു
- ഒറ്റദിവസം 69,652 പേർക്ക് കൊവിഡ്, 977 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 28,36,926
- പുറത്തുനിന്നും പൂക്കൾ വാങ്ങരുത്, ഇത്തവണത്തെ ഓണാഘോഷം വീടുകൾക്കുള്ളിൽ ഒതുക്കണം എന്ന് മുഖ്യമന്ത്രി
രാജമല മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നല്‍കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍
രാജമല മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപനല്‍കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തേ കേന്ദ്ര ഗവണ്മെന്റ് മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.
അതേസമയം മണ്ണിടിച്ചില്‍ കാണാതായവരെ തിരഞ്ഞുള്ള അന്വേഷണം തുടരുകയാണ്. ആപകടം നടന്നിട്ട് ഇന്ന് പതിനേഴാം ദിവസമാണ്. മണ്ണിനടിയില്‍ അകപ്പെട്ട ശരീരങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിക്കുന്ന ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ സംവിധാനം ഉപയോഗിച്ചാണ് പെട്ടിമുടിയില്‍ തിരച്ചില്‍ നടക്കുന്നത്. ആറു മീറ്റര്‍ ആഴത്തില്‍ വരെ സിഗ്നല്‍ സംവിധാനമെത്തുന്ന റഡാറുകളാണ് തിരച്ചിലിന് ഉപയോഗിക്കുന്നത്.