അനുബന്ധ വാര്‍ത്തകള്‍
- പുരുഷനെ കൊന്ന് തള്ളിയ ഒരു സ്ത്രീയും പുറത്തിറങ്ങി വിലസണ്ട, ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കണമെന്ന് മെൻസ് അസോസിയേഷൻ
- ബെൾത്ത് പാറുന്നവർക്ക് അപൂർവ്വ വൃക്കരോഗം പടരുന്നു, ഞെട്ടിക്കുന്ന കണ്ടെത്തലുമായി ആസ്റ്റർ മിംസിലെ ഡോക്ടർമാർ
- ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങിയ ടോവിനോ ഇന്ന് ഏഷ്യയിലെ മികച്ച നടന്, നടനെ അഭിനന്ദിച്ച് സംവിധായകന് വി.എ ശ്രീകുമാര്‍
- കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്
- പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങിയത് യുവാക്കൾ, മൃതദേഹം കണ്ട സ്ഥലയുടമ മൃതദേഹങ്ങൾ കുഴിച്ചിട്ടു, ഞെട്ടിക്കുന്ന സംഭവം പാലക്കാട്
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: ഒന്‍പതുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഒന്‍പതുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അതേസമയം നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലും മറ്റെന്നാള്‍ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.
അടുത്ത ലേഖനം