അനുബന്ധ വാര്‍ത്തകള്‍
- എന്താണ് സ്ത്രീകളിലെ വന്ധ്യതയ്ക്ക് കാരണമാകുന്ന പിസിഒഎസ് എന്ന രോഗാവസ്ഥ?
- രണ്ടാം വന്ദേഭാരതിന് ഇന്ന് ഫ്ളാഗ് ഓഫ്, സ്റ്റോപ്പുകളും സമയക്രമവും ഇങ്ങനെ
- മകളായി അഭിനയിച്ച കൃതിയുടെ കൂടെ റൊമാന്‍സ് ചെയ്യാന്‍ പറ്റില്ല,അഭിനയിക്കാന്‍ വിസമ്മതിച്ചതിന്റെ കാരണം വിജയ് സേതുപതി വെളിപ്പെടുത്തി
- ഇടുക്കിയില്‍ കസ്റ്റഡി അന്വേഷണത്തിനിടെ പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ എസ്ഐ അടക്കമുള്ള പോലീസുകാര്‍ക്ക് സസ്പെന്ഷന്
- തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴ, വരും മണിക്കൂറുകളില്‍ ഈ ജില്ലകളിലും മഴയ്ക്ക് സാധ്യത
തെക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ ചക്രവാതച്ചുഴി; ഈ ദിവസങ്ങളില്‍ മഴ ശക്തമാകും
തെക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. സെപ്റ്റംബര്‍ 29 -ഓടെ വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ ആന്‍ഡമാന്‍ കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് പടിഞ്ഞാറ്, വടക്ക്- പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യത.
കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴ / ഇടി / മിന്നല്‍ തുടരാന്‍ സാധ്യത. സെപ്റ്റംബര്‍ 24, 27 & 28 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അതേസമയം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.