അനുബന്ധ വാര്‍ത്തകള്‍
- കുമരകത്ത് യാത്രക്കാരിയുടെ കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണമാല കവരാന്‍ ശ്രമം: തമിഴ്നാട് സ്വദേശിനികളായ രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു
- കണ്ണൂരില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ 19കാരന് കുഴഞ്ഞുവീണ് മരിച്ചു
- മലപ്പുറത്ത് ആറാം ക്ലാസുകാരനെ ഇതര സംസ്ഥാന തൊഴിലാളി ക്രൂരമായി മര്‍ദ്ദിച്ചു
- ഒന്‍പതു സ്ത്രീകളുടെ ജീവനെടുത്ത മാനന്തവാടി ജീപ്പ് അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ സഹായം
- പതിനൊന്നുക്കാരിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വില്പനയ്ക്ക് വെച്ച് രണ്ടാനമ്മ
ഇടുക്കിയില്‍ കസ്റ്റഡി അന്വേഷണത്തിനിടെ പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ എസ്ഐ അടക്കമുള്ള പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
ഇടുക്കിയില്‍ കസ്റ്റഡി അന്വേഷണത്തിനിടെ പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ എസ്ഐ അടക്കമുള്ള അഞ്ച് പോലീസ് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. മറയൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെയയാണ് സസ്പെന്‍ഡ് ചെയ്തത്. എസ്ഐ പിജി അശോക് കുമാര്‍, എഎസ്ഐ ബോബി എം തോമസ്, ഹെഡ് കോണ്‍സ്റ്റബിള്‍ എന്‍ എസ് സന്തോഷ്, സിപിഒമാരായ വിനോദ്, ജോബി ആന്റണി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
നിരവധി മോഷണ കേസുകളില്‍ പിടിയിലായ തമിഴ്നാട് തെങ്കാശി കടയം സ്വദേശി ബാലമുരുകനാണ് പോലീസിനെ വെട്ടിച്ചു കടന്നു കളഞ്ഞത്.