അനുബന്ധ വാര്‍ത്തകള്‍
- 'ആര്‍ഡി എക്സ്' നാളെ ഒ.ടി.ടിയില്‍ കാണാം
- സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് 2024: ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഒക്ടോബര്‍ 25 വരെ
- നിപ: ഇന്ന് പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല, സമ്പര്‍ക്കപ്പട്ടികയില്‍ 915 പേര്
- സല്മാന് ഖാന് നന്ദി,ഈ തയ്യാറെടുപ്പ് പുത്തന്‍ സിനിമയ്ക്ക് വേണ്ടിയോ ?
- കുമരകത്ത് യാത്രക്കാരിയുടെ കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണമാല കവരാന്‍ ശ്രമം: തമിഴ്നാട് സ്വദേശിനികളായ രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴ, വരും മണിക്കൂറുകളില്‍ ഈ ജില്ലകളിലും മഴയ്ക്ക് സാധ്യത
തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം ഇന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.