കോഴിക്കോട് നാളെ മുതൽ സ്കൂളുകൾ തുറക്കും, മാസ്കും സാനിറ്റൈസറും നിർബന്ധം

അഭിറാം മനോഹർ| Last Modified ഞായര്‍, 24 സെപ്‌റ്റംബര്‍ 2023 (09:30 IST)
നിപ വൈറസ് ഭീഷണി കുറഞ്ഞ സാഹചര്യത്തില്‍ കോഴിക്കോട് നാളെ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും. കണ്ടെയ്‌ന്മെന്റ് സോണുകളില്‍ ഒഴികെയുള്ള സ്‌കൂളുകള്‍ക്കാണ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കുവാന്‍ ജില്ലാകളക്ടര്‍ അനുമതി നല്‍കിയത്.

പ്രവര്‍ത്തനം ആരംഭിക്കുന്ന സ്‌കൂളുകളില്‍ വിദ്യാര്‍ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായി ഉപയോഗിക്കേണ്ടതാണ്. വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്ലാസ് റൂമുകളിലും സാനിറ്റൈസര്‍ വെയ്ക്കുകയും എല്ലാവരും ഇത് ഉപയോഗിച്ച് കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടതുമാണ്. കണ്ടൈന്മെന്റ് സോണില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കും വരെ അധ്യയനം ഓണ്‍ലൈനില്‍ തന്നെ തുടരുമെന്നും കളക്ടര്‍ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :