രണ്ടാം വന്ദേഭാരതിന് ഇന്ന് ഫ്ളാഗ് ഓഫ്, സ്റ്റോപ്പുകളും സമയക്രമവും ഇങ്ങനെ

അഭിറാം മനോഹർ| Last Modified ഞായര്‍, 24 സെപ്‌റ്റംബര്‍ 2023 (09:18 IST)
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഫ്‌ളാഗ് ഓഫ് ഇന്ന് നടക്കും. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേയ്ക്കാണ് ആദ്യയാത്ര. ട്രെയിനിന്റെ ഫ്‌ളാഗ് ഓഫ് ഉച്ചയ്ക്ക് 12:30ന് പ്രധാനമന്ത്രി ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും. തിരുനെല്‍വേലി ചെന്നൈ എഗ്മൂര്‍, വിജയവാഡ ചെന്നൈ സെന്‍ട്രല്‍ അടക്കം പുതിയ 8 വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് ഇതോടൊപ്പം നടക്കും.

കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ രാവിലെ 11 മുതല്‍ ആഘോഷപരിപാടികള്‍ ഉണ്ടാകും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, സംസ്ഥാന കായിക റെയില്‍വേ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. അതിനിടെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് െ്രെടനിന്റെ റിസര്‍വേഷന്‍ ആരംഭിച്ചു. തിരുവനന്തപുരം കാസര്‍കോട് 26 മുതലും തിരിച്ച് 27 മുതലുമാണ് സര്‍വീസ്. ഷൊര്‍ണൂരിന് പുറമെ തിരൂരും ഇത്തവണ വന്ദേഭാരതിന് സ്‌റ്റോപ്പുകളുണ്ട്. ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :