അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു
- നാണക്കേടിന്റെ അങ്ങേയറ്റത്താണ്, ഇന്ത്യയ്ക്കെതിരെ വിന്‍ഡീസ് പിടിച്ചുനില്‍ക്കുമോ? രക്ഷകനാകാന്‍ ലാറ പുതിയ റോളില്‍
- മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ നടക്കുന്ന പൊലീസ് റെയ്ഡിനെ അപലപിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്
- അഖില്‍നൊപ്പം വീണ്ടും ജോജു ജോര്‍ജ്, 'ഒരു താത്വിക അവലോകനത്തില്‍'ന് ശേഷം പുതിയ സിനിമയെ കുറിച്ച്
- സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുത്ത് അനുശ്രീ, തീരുമാനത്തിലെ പിന്നില്‍, നടിയുടെ പുതിയ സിനിമകള്‍
തീരദേശ ന്യൂനമര്‍ദ്ദ പാത്തിയുടേയും ചക്രവാതച്ചുഴിയുടെയും പ്രഭാവത്താല്‍ മഴ കനക്കും; ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണം
തീരദേശ ന്യൂനമര്‍ദ്ദ പാത്തിയുടേയും ചക്രവാതച്ചുഴിയുടെയും പ്രഭാവത്താല്‍ മഴ കനക്കും,കേരളത്തില്‍ അഞ്ചു ദിവസം വ്യാപക മഴ തുടരും. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയുള്ളതിനാലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
മറ്റു ജില്ലകളിലെല്ലാം ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാലാണ് ഓറഞ്ച് അലര്‍ട്ട്. 24 മണിക്കൂറില്‍ 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്.