അഖില്‍നൊപ്പം വീണ്ടും ജോജു ജോര്‍ജ്, 'ഒരു താത്വിക അവലോകനത്തില്‍'ന് ശേഷം പുതിയ സിനിമയെ കുറിച്ച്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 4 ജൂലൈ 2023 (15:21 IST)
കൊച്ചിയില്‍ വിമാനം ഇറങ്ങിയശേഷം അഖില്‍ മാരാര്‍ ആദ്യം പോയത് ജോജു ജോര്‍ജിനെ കാണാനായിരുന്നു. താന്‍ ഗുരു സ്ഥാനത്ത് കാണുന്ന വ്യക്തിയാണ് ജോജുവെന്ന് അഖില്‍ പറയുകയും ഉണ്ടായി. 'ഒരു താത്വിക അവലോകനത്തില്‍'ന് ശേഷം ഇരുവരും പുതിയൊരു സിനിമയ്ക്കുള്ള ഒരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്.


ഒരു സിനിമയുടെ കാര്യം സംസാരിക്കാന്‍ വേണ്ടി വന്നതാണെന്നും ജോജു അഞ്ചാം തീയതി യുകെയിലേക്ക് പോകുമെന്നും അഖില്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറെ കഥകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ജോജു പറഞ്ഞു. അതില്‍ ഇനി അഖിലിന്റെ തീരുമാനത്തിനനുസരിച്ച് മുന്നോട്ടു പോകാനാണ് ജോജുവിനും ഇഷ്ടം. അഭിനയിക്കാനും ടൈമിനുള്ള ആളാണ് അഖില്‍ എന്നും ജോജു പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :