അനുബന്ധ വാര്‍ത്തകള്‍
- നടി അനുശ്രീ കടുത്ത വിഷാദത്തിൽ ? സമൂഹമാധ്യമങ്ങളിൽ നിന്നും ഇടവേളയെടുത്ത് താരം
- 'ഇന്ന് ഷോട്ട്സ് ഇടുന്നത് എനിക്കൊരു ബിഗ് ഡീല്‍ അല്ല';വിവാദത്തിനു ശേഷമാണ് ധൈര്യം വന്നതെന്ന് അനശ്വര രാജന്
- അഴക് കൂട്ടി പുണ്യ എലിസബത്ത്, താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട്
- സാരിയെ പ്രണയിച്ച് അനുശ്രീ, ആരാധകരുടെ മനം കവരും അഴകില്‍ നടി, ചിത്രങ്ങള്‍
- പ്രിന്റ്ഡ് സാരിയില്‍ സുരഭി ലക്ഷ്മി, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം
സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുത്ത് അനുശ്രീ, തീരുമാനത്തിലെ പിന്നില്‍, നടിയുടെ പുതിയ സിനിമകള്‍
സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് സിനിമ താരങ്ങള്‍ ഇടവേള എടുക്കുന്നത് പതിവ് കാഴ്ചയാണ്. അക്കൂട്ടത്തില്‍ ഒടുവില്‍ നടി അനുശ്രീയും ഇന്‍സ്റ്റഗ്രാമില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചു. സിനിമകള്‍ക്ക് വേണ്ടി പല താരങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നിന്നിട്ടുണ്ട്. എന്നാല്‍ അനുശ്രീയുടെ തീരുമാനത്തിന് പിന്നില്‍ എന്താണെന്ന് വ്യക്തമല്ല.
എന്നാല്‍ പെട്ടെന്ന് തന്നെ ഇന്‍സ്റ്റാഗ്രാമില്‍ തിരിച്ചെത്തുമെന്നും നടി ആരാധകരോട് പറഞ്ഞു. 'താര'എന്നൊരു സിനിമയാണ് അനുശ്രീയുടെതായി ഇനി വരാനുള്ളത്. നിലവില്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.
ഒരു ഇടവേളക്ക് ശേഷം ആസിഫ് അലിയും ബിജു മേനോനും തുല്യപ്രാധാന്യമുള്ള വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ജിസ് ജോയ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കിലായിരുന്നു നടി അനുശ്രീ.ദിലീപിന്റെ 'വോയ്സ് ഓഫ് സത്യനാഥന്‍' റിലീസിന് ഒരുങ്ങുന്നു. ജൂലൈ 14ന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമയില്‍ അനുശ്രീയും അഭിനയിക്കുന്നുണ്ട്.'കള്ളനും ഭഗവതിയും' എന്ന സിനിമയാണ് അനുശ്രീയുടെ ഒടുവില്‍ റിലീസ് ആയത്. മാര്‍ച്ച് 31ന് ഈ വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രം പ്രദര്‍ശനത്തിന് എത്തി.