അനുബന്ധ വാര്‍ത്തകള്‍
- ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളില്‍ ഫ്ളാഗ് കോഡ് കര്‍ശനമായി പാലിക്കണം; ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍
- ഉപതിരഞ്ഞെടുപ്പ്: ഒന്‍പതിടത്ത് യുഡിഎഫും ഏഴിടത്ത് എല്‍ഡിഎഫും ജയിച്ചു, ബിജെപിക്ക് ഒരിടത്ത് വിജയം
- ഉപതെരഞ്ഞെടുപ്പില്‍ കൊല്ലത്ത് സിപിഎം സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി
- പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് തന്നെ, ഔദ്യോഗിക പ്രഖ്യാപനം നാളെ
- ബിഎസ്സി നഴ്സിംഗ് കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം; അവസാന തിയതി ആഗസ്റ്റ് 16
അങ്ങനെ ഓഗസ്റ്റില്‍ മഴ വരുന്നു, ഈ മാസത്തെ ആദ്യ മഴ മുന്നറിയിപ്പ് ഇടുക്കിയിലും കോഴിക്കോടും
സംസ്ഥാനത്ത് വീണ്ടും മഴ വ്യാപകമായേക്കും. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് മാസത്തില്‍ ഇതാദ്യമായാണ് കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. ഇടുക്കി,കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഇവിടെ പ്രവചിച്ചിരിക്കുന്നത്. അതേസമയം ഓഗസ്റ്റ് മാസത്തില്‍ ഇതുവരെ കാര്യമായ മഴ സംസ്ഥാനത്ത് ലഭിച്ചിട്ടില്ല. ഇത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓഗസ്റ്റ് സെപ്റ്റംബര്‍ മാസത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ മഴ ലഭിക്കില്ലെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ തന്നെ അറിയിച്ചിരുന്നു.