ഉപതെരഞ്ഞെടുപ്പില്‍ കൊല്ലത്ത് സിപിഎം സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി

സിആര്‍ രവിചന്ദ്രന്‍| Last Updated: വെള്ളി, 11 ഓഗസ്റ്റ് 2023 (15:25 IST)
ഉപതെരഞ്ഞെടുപ്പില്‍ കൊല്ലത്ത് സിപിഎം സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. കൊല്ലം ആദിച്ചനെല്ലൂര്‍ പുഞ്ചിരിച്ചിറ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി എഎസ് രഞ്ജിത്താണ് വിജയിച്ചത്. കഴിഞ്ഞ തവണ രണ്ടുവോട്ടിന് എ.എസ്. രഞ്ജിത്ത് പരാജയപ്പെട്ടിരുന്നു. എല്‍ഡിഎഫ് അംഗമായിരുന്ന രതീഷിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

സംസ്ഥാനത്ത് 17 വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒന്‍പതിടത്ത് യുഡിഎഫും ഏഴിടത്ത് എല്‍ഡിഎഫും ജയിച്ചു. ഒരു സീറ്റ് ബിജെപി നേടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :