ബിഎസ്‌സി നഴ്സിംഗ് കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം; അവസാന തിയതി ആഗസ്റ്റ് 16

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 11 ഓഗസ്റ്റ് 2023 (12:59 IST)
2023-24 അധ്യയന വര്‍ഷം ബി.എസ്.സി നഴ്സിംഗ് കോഴ്സിന്
ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി ലഭിച്ച പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്കും അപേക്ഷകര്‍ക്ക്
ഓണ്‍ലൈന്‍ രജിസ്ട്രേഷനും പുതിയ കോളജ് ഓപ്ഷന്‍ സമര്‍പ്പണവും www.lbscentre.kerala.gov.in വഴി ആഗസ്റ്റ് 11 മുതല്‍ 16 വരെ നല്‍കാം.
ഓണ്‍ലൈന്‍ സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് ആഗസ്റ്റ് 17നാണ്. വിശദമായ അലോട്ട്മെന്റ് ഷെഡ്യൂള്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എല്ലാ വിഭാഗക്കാര്‍ക്കും അലോട്ട്മെന്റില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2560363,64.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :