ഉപതിരഞ്ഞെടുപ്പ്: ഒന്‍പതിടത്ത് യുഡിഎഫും ഏഴിടത്ത് എല്‍ഡിഎഫും ജയിച്ചു, ബിജെപിക്ക് ഒരിടത്ത് വിജയം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 11 ഓഗസ്റ്റ് 2023 (15:27 IST)
സംസ്ഥാനത്ത് 17 വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒന്‍പതിടത്ത് യുഡിഎഫും ഏഴിടത്ത് എല്‍ഡിഎഫും ജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. എല്‍ഡിഎഫിന് മൂന്ന് സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായപ്പോള്‍ പുതുതായി മൂന്നെണ്ണം പിടിച്ചെടുക്കാനായി. യുഡിഎഫിന് മൂന്നെണ്ണം നഷ്ടമായപ്പോള്‍ രണ്ട് സീറ്റുകള്‍ പിടിച്ചെടുത്തു.

കൊല്ലം ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് ഒറ്റയ്ക്കല്‍ വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി എസ്.അനുപമ 34 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 2000 മുതല്‍ കോണ്‍ഗ്രസ് വിജയിച്ചു വന്ന വാര്‍ഡാണിത്. ആലപ്പുഴ തലവടി പഞ്ചായത്ത് 13-ാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി എന്‍.പി.രാജന്‍ 197 വോട്ടിനു ജയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :