അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരം ഫയര്‍ഫോഴ്സ് ആസ്ഥാനത്തെ ഫയര്മാന് കൊവിഡ് സ്ഥിരീകരിച്ചു
- മകളെ പീഡിപ്പിച്ച 40കാരന് അറസ്റ്റില്‍
- പാറശാല സ്റ്റേഷനിലെ രണ്ട് എഎസ്ഐമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
- തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെയുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് സൂപ്രണ്ട്
- സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നാളെ അവസാനിക്കും; തലസ്ഥാന നഗരം പൂര്‍ണമായും അടച്ചിടില്ലെന്ന് മേയര്‍
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെതിരെ രഹ്ന ഫാത്തിമ സുപ്രീംകോടതിയില്‍
നഗ്നശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെ രഹ്ന സുപ്രീം കോടതിയെ സമീപിച്ചു. പോസ്‌കോ നിയമപ്രകാരമാണ് രഹ്നക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ ആദ്യത്തെ വിലയിരുത്തലില്‍തന്നെ രഹ്ന ചെയ്തത് പോസ്‌കോ കുറ്റകൃത്യമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഹൈക്കോടതി ജാമ്യം തള്ളിയത്.
കലാപരമായ ആവിഷ്‌കാരവും ആശയ പ്രകാശനവുമാണ് താന്‍ ദൃശ്യങ്ങളിലൂടെ പ്രകടിപ്പിച്ചതെന്നായിരുന്നു രഹ്ന കോടതിയ പറഞ്ഞത്. ബിഎസ്എന്‍എല്‍ മുന്‍ ജീവനക്കാരിയായ രഹ്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.