1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

പാറശാല സ്റ്റേഷനിലെ രണ്ട് എഎസ്‌ഐമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Trivandrum
തിരുവനന്തപുരം പാറശാല സ്റ്റേഷനിലെ രണ്ട് എഎസ്‌ഐമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാഞ്ഞിരംകുളം മാവിളക്കടവ് സ്വദേശികളാണ് രോഗബാധിതര്‍. ഇരുവരും സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ്. ഇതേതുടര്‍ന്ന് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ വന്ന 9 പൊലീസുകാര്‍ നിരീക്ഷണത്തിലായി. 
 
അതേസമയം പാറശാല മേഖലകളില്‍ കൊവിഡ് രൂക്ഷമായി തുടരുകയാണ്. ഗ്രേഡ് എസ് ഐ, വ്യാപാരസ്ഥാപനത്തിലെ ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ 20തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പാറശാല സ്റ്റേഷനിലെയും ചെക്ക് പോസ്റ്റിലേയും പത്തുപോലീസുകാരെ സ്രവ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ക്വാറന്റൈനില്‍ ആക്കിയിരുന്നു.
അടുത്ത ലേഖനം
കൂട്ടിരിപ്പുകാരിയ്ക്ക് കൊവിഡ്, ഗൈനക്കോളജി വിഭാഗത്തിൽ മാത്രം രോഗം സ്ഥിരീകരിച്ചത് 13 പേർക്ക്, കോട്ടയം മെഡിക്കൽ കോളേജിൽ ആശങ്ക