സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നാളെ അവസാനിക്കും; തലസ്ഥാന നഗരം പൂര്‍ണമായും അടച്ചിടില്ലെന്ന് മേയര്‍
തലസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കെ കൊവിഡ് രൂക്ഷമാണെങ്കിലും തലസ്ഥാനം പൂര്‍ണമായും അടച്ചിടില്ലെന്ന് മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു. ലോക്ഡൗണ്‍ അവസാനിച്ചാല്‍ കണ്ടെയിന്‍മെന്റ് സോണില്‍ മാത്രം നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് മേയര്‍ വ്യക്തമാക്കിയത്.
ജില്ലയില്‍ രോഗവ്യാപനം തീരദേശമേഖലയിലും നഗര- ഗ്രാമ മേഖലകളിലും രൂക്ഷമാകുന്നതിനിടെ ആദിവാസി മേഖലയിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഇതോടൊപ്പം നിലവിലുള്ള ലോക്ക്ഡൗണ്‍ മാറുമ്പോള്‍ എന്താകും സ്ഥിതിയെന്ന ആശങ്കയും ഉണ്ട്.