1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Raging, Collage, Police, Suicide

റാഗിങ്ങിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ

റാഗിങ്ങിനെ തുടര്‍ന്ന്‌ ആത്മഹത്യ; ആറ് പേര്‍ പിടിയിൽ

റാഗിങ്ങ്
വടകരയിൽ റാഗിങ്ങിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആറ് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ. മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളുമാണ് അറസ്റ്റിലായത്. ചേരണ്ടത്തൂർ എം എച്ച് ഇ എസ് കോളെജിലെ വിദ്യാർത്ഥികളാണ് ആറു പേരും. തോടന്നൂർ കന്നിനട തയ്യുള്ളത്തിൽ അസ്നാസ് ആണ് സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്ങിൽ മനംനൊന്ത് ആത്മഹത്യ ചെയ്തത്.
 
അദ്രാസ്, അജ്നാസ്, മുഹസിൻ, സുമയ്യ, ഹർഷിത, ഷമീഹ എന്നിവരാണ് അറസ്റ്റിലായ ആറു പേർ. കോളജിലെ റാഗിങ്ങിനെ തുടർന്നാണ് അസ്നാസ് ആത്മഹത്യ ചെയ്തെന്ന് പെൺകുട്ടിയുടെ വീട്ടുകാരും പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോളജിൽ സമരം നടന്നുവരികയാണ്. 
അടുത്ത ലേഖനം
ജോലിയില്‍ മികവ് പുലര്‍ത്താത്ത കേന്ദ്ര ജീവനക്കാര്‍ക്ക് ഇന്‍ക്രിമെന്റില്ല