കേന്ദ്രമന്ത്രി പേരുപരാമര്‍ശിച്ചില്ല; തിരഞ്ഞെടുപ്പ് പരിപാടിയില്‍ നിന്ന് ആര്‍ ശ്രീലേഖ ഇറങ്ങിപ്പോയി

R Sreelekha skips PM Modi delhi meet
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 7 ഏപ്രില്‍ 2026 (08:32 IST)
കേന്ദ്രമന്ത്രി പേരുപരാമര്‍ശിച്ചില്ല തിരഞ്ഞെടുപ്പ് പരിപാടിയില്‍ നിന്ന് ആര്‍ ശ്രീലേഖ ഇറങ്ങിപ്പോയി. മസ്‌കറ്റ് ഹോട്ടലില്‍ വാട്ടര്‍മാരുമായി നടത്തിയ യോഗത്തില്‍ ഓണ്‍ലൈനായാണ് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പങ്കെടുത്തത്. നേമത്തെ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖരന് വേണ്ടിയാണ് ജയശങ്കര്‍ വോട്ടര്‍ അഭ്യര്‍ത്ഥിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ശ്രീലേഖ വേദി വിട്ടത്.

പിന്നാലെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ജി സോമനോട് കയര്‍ക്കുകയും ചെയ്തു. രാജീവ് ചന്ദ്രശേഖര്‍ ശ്രീലേഖയ്ക്ക് വേണ്ടി വോട്ട് ചോദിച്ച് തിരിഞ്ഞു നോക്കിയപ്പോള്‍ വേദിയില്‍ ശ്രീലേഖയെ കണ്ടില്ല. നേതാക്കള്‍ ഇടപെട്ടു ശ്രീലേഖയെ വീണ്ടും വേദിയില്‍ എത്തിച്ചു. അതേസമയം ഇറങ്ങിപ്പോയത് ശ്രീലേഖ നിഷേധിച്ചിട്ടുണ്ട്. വ്യാജവാര്‍ത്ത സൃഷ്ടിക്കുന്നത് തെറ്റാണെന്ന് അവര്‍ പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :