തിരുവനന്തപുരം|
Last Updated:
തിങ്കള്‍, 18 ഓഗസ്റ്റ് 2014 (17:10 IST)
കുടുംബവഴക്കിന്റെ പേരില്‍ ഗണേഷ്‌കുമാറിന്റെ പേരില്‍ കേസെടുത്തതും രാജി എഴുതി വാങ്ങിയതും ചതിയാണെന്ന്
കേരള കോണ്‍ഗ്രസ് ബി യുടെ ചെയര്‍മാന്‍
ബാലകൃഷ്ണപിള്ള.യുഡിഎഫിനോട് ഇനി മന്ത്രിസ്ഥാനം ആവശ്യപ്പെടില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.ഗണേശ്കുമാറിന്റെ മന്ത്രിസ്ഥാനം ചര്‍ച്ച ചെയ്യാനായി
ചേര്‍ന്ന
കേരള കോണ്‍ഗ്രസ് ബി യുടെ നേതൃയോഗത്തിന് ശേഷമാണ് ബലകൃഷ്ണപിള്ള നിലപാട് വ്യക്തമാക്കിയത്.
മുഖ്യമന്ത്രി വാക്കുപാലിക്കുന്ന ആളാണെങ്കില്‍ മന്ത്രിസ്ഥാനം നല്‍കും. മന്ത്രിസ്ഥാനം ചോദിക്കുമ്പോള്‍ ഭീഷണിപ്പെടുത്തെന്നു പറയുന്നത് മര്യാദകേടാണ് ബാലകൃഷ്ണപിള്ള പറഞ്ഞു.കുടുംബവഴക്കിന്റെ പേരില്‍ ഗണേഷ്‌കുമാറിനെതിരേ കേസെടുത്ത സംഭവത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും പിള്ള വിമര്‍ശിച്ചു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നടന്നത് വലിയ ചതിയാണെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു
സ്കൂളുകള്‍ അനുവദിച്ചപ്പോള്‍ അനുവദിച്ചപ്പോഴും തന്നോടും പാര്‍ട്ടിയോടും ആലോചിച്ചില്ലന്നും ജനകീയ വിഷയങ്ങളെക്കാള്‍ ചാരായ ഷാപ്പുകളുടെ കാര്യത്തിലാണ് സര്‍ക്കാരിന് താത്പര്യമെന്നും പിള്ള കുറ്റപ്പെടുത്തി.