1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Cooking gas price hike

പാചകവാതക വിലവര്‍ധന: സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച് ഹോട്ടല്‍ ഉടമകള്‍

Food, Healthy Food, Unhelathy Food, Precautions for hotel food, ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ
പാചകവാതക വിലവര്‍ധനയില്‍ സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച് ഹോട്ടല്‍ ഉടമകള്‍. മെയ് ആറിന് ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 19 കിലോ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂടിയാണ് കൂടിയത്.
 
വാണിജ്യ സിലിണ്ടറിന്റെ വില ഇതോടെ 3000 കടന്നിട്ടുണ്ട്. ഗ്യാസിന്റെ വിലവര്‍ധനവിന്റെ പേരില്‍ ഹോട്ടല്‍ വിഭവങ്ങള്‍ക്ക് വില കൂട്ടിയാല്‍ ഉപഭോക്താക്കള്‍ക്ക് അത് വലിയ തിരിച്ചടിയാകുമെന്ന് ഹോട്ടലുടമകള്‍ പറയുന്നു. പുതുക്കിയ വില പ്രകാരം 19 കിലോ വാണിജ്യ സിലിണ്ടറിന് തിരുവനന്തപുരത്ത് 3106 രൂപയാണ് കൊച്ചിയില്‍ 3085 രൂപ കോഴിക്കോട് 3117 രൂപ.
 
ചെറുകിട ഹോട്ടലുകള്‍, റസ്റ്റോറന്റ്, തട്ടുകടകള്‍ തുടങ്ങിയവയെ ഗ്യാസ് വിലവര്‍ധനവ് സാരമായി ബാധിക്കും. ഭക്ഷണസാധനങ്ങളുടെ വില കൂട്ടാന്‍ ഹോട്ടലുകള്‍ നിര്‍ബന്ധിതരായി.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
അധികം ഉരുകേണ്ടി വരില്ല, കാലവർഷം നേരത്തെ എത്തിയേക്കും, വേനൽമഴയും ശക്തമാകും