1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. PV Anvar demands for KTDC Chairman Post

'ഞാൻ യോഗ്യൻ, എനിക്ക് വല്ലതും തരണം'; കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തിനായി കെഞ്ചി അൻവർ

PV Anvar, PA Mohammed Riyas, Beypore, Legislative assembly election 2026
ബോർഡ്-കോർപറേഷൻ വിഭജന ചർച്ചകൾ യുഡിഎഫിൽ കീറാമുട്ടിയായി നിൽക്കെ കസേര മോഹിച്ച് പി.വി.അൻവറും. കെടിഡിസി ചെയർമാൻ സ്ഥാനം തനിക്ക് വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് അൻവർ കത്തയച്ചു. 
 
തനിക്കൊപ്പം നിൽക്കുന്നവർക്ക് നാല് ബോർഡ് കോർപറേഷനുകളിൽ അംഗത്വം വേണമെന്നും അൻവർ ആവശ്യപ്പെട്ടിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനും യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനും അൻവർ കത്തയച്ചിട്ടുണ്ട്. 
 
യുഡിഎഫ് അധികാരത്തിലെത്തിയതിൽ തനിക്ക് നിർണായക പങ്കുണ്ടെന്നാണ് അൻവറിന്റെ അവകാശവാദം. കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം ലഭിച്ചില്ലെങ്കിൽ യുഡിഎഫുമായി സഹകരിക്കുന്നത് അവസാനിപ്പിക്കാനാണ് അൻവറിന്റെ തീരുമാനം. 
 
അതേസമയം അൻവറിനെ വരുതിയിൽ നിർത്താൻ താൽക്കാലത്തേക്കെങ്കിലും ഏതെങ്കിലും ബോർഡ് പദവി നൽകാൻ സതീശൻ സർക്കാർ തീരുമാനിച്ചേക്കും. 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'ഓടിക്കോ സ്വർണമെടുക്കാൻ'; പവന് ഒരുലക്ഷത്തിൽ താഴെ !