1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pothencode Vellanikkal Police

കറങ്ങിനടന്ന സ്‌കൂൾ വിദ്യാർത്ഥിനികൾ പിടിയിൽ

Pothencode
തിരുവനന്തപുരം: പോത്തൻകോട് വെള്ളാനിക്കൽ പറ മുകളിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ യുവാക്കൾക്കൊപ്പം അസ്വാഭാവികമായ രീതിയിൽ കറങ്ങിനടന്ന പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചു. ഏഴു പെൺകുട്ടികളാണ് സ്‌കൂളിൽ പോകാതെ കറങ്ങിനടന്നതിനു പിടിയിലായത്.

ജില്ലയിലെ വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന ഈ ഏഴു വിദ്യാർത്ഥിനികളെയും ഏഴു യുവാക്കളെയുമാണ് പോത്തൻകോട് പോലീസ് പിടികൂടിയത്. പാറമുകളിലെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്.

നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. പെൺകുട്ടികൾ പ്രായപൂർത്തി ആകാത്തതിനാൽ രക്ഷിതാക്കളെ വിളിച്ചുവരുത്തിയാണ് വിട്ടയക്കാൻ പോലീസ് തീരുമാനിച്ചത്.
അടുത്ത ലേഖനം
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,876 പേര്‍ക്ക്; മരണം 98