1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Post Liquor Kochi

തപാല്‍ പാഴ്സലില്‍ മദ്യം : പിടിക്കാന്‍ സഹായിച്ചത് എലി

Post
കൊച്ചി: അതി രഹസ്യമായി തപാല്‍ മാര്‍ഗ്ഗം മദ്യം കൊച്ചിയിലെ വിലാസക്കാരനു അയച്ച ആളെ പിടികൂടാന്‍ എക്‌സൈസിന് സഹായമായത് തുരപ്പന്‍എലി. കര്‍ണ്ണാടകയില്‍ മാത്രം വില്‍ക്കാന്‍ അനുമതിയുള്ള മദ്യം ബംഗളൂരുവിലുള്ള ആള്‍ കൊച്ചിയിലെ സുഹൃത്തിനു എത്തിക്കാന്‍ കണ്ട വഴി സര്‍ക്കാര്‍ വക തപാല്‍ പാഴ്സലായിരുന്നു.
 
മൂന്നു കുപ്പി മദ്യം അടങ്ങിയ പാഴ്സലില്‍ തൊട്ടുകൂട്ടാനായി കുറച്ചു മിക്‌സ്ചറും വച്ചിരുന്നു. പാഴ്സല്‍ കൃത്യമായി  സുരക്ഷിതമായി കൊച്ചിയില്‍ എത്തി. എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിലായിരുന്നു പാഴ്സല്‍ എത്തിയത്. പക്ഷെ പാഴ്സലില്‍ ഉണ്ടായിരുന്ന മിക്‌സ്ചറിന്റെ മണം വിനയായി.  
 
കഴിഞ്ഞ ദിവസം പാഴ്സല്‍ ഓഫീസ് ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് ഈ പാഴ്സലിന്റെ ഒരു മൂല എലി കറണ്ടതുപോലെ കണ്ടത്. തുടര്‍ന്ന് നോക്കിയപ്പോഴാണ് പാഴ്സലില്‍ മദ്യക്കുപ്പി കണ്ടത്. തുടര്‍ന്ന് എക്‌സൈസ് അധികാരികളെ വിവരം അറിയിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം പാഴ്സല്‍ കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
 
പാഴ്സല്‍ അയച്ച ആളുടെ പേരും ലഭിക്കേണ്ട ആളുടെ പേരും പാഴ്സലില്‍ തന്നെ ഉണ്ടായിരുന്നതിനാല്‍ ഇവരെ കണ്ടെത്തേണ്ട ബുദ്ധിമുട്ടും ഉണ്ടായില്ല. അങ്ങനെ മൂഷികന്‍ മദ്യം അയച്ച അയാള്‍ക്കൊരു പണി കൊടുത്തു.  
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 13,270 പേർക്ക് കൊവിഡ്, 147 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79