ബാംഗ്ലൂരില്‍ നിന്ന് തപാല്‍ മാര്‍ഗം മദ്യക്കുപ്പികള്‍ അയച്ചു, പാഴ്‌സല്‍ എക്സൈസ് സംഘത്തിന്റെ കസ്റ്റഡിയില്‍, കുടുക്കിയത് മിക്സ്ച്ചറും എലിയും

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 16 ജൂണ്‍ 2021 (14:23 IST)

എറണാകുളത്തെ സുഹൃത്തിന് ബാംഗ്ലൂരില്‍നിന്ന് അറിയിച്ച മദ്യക്കുപ്പികള്‍ എക്സൈസ് സംഘത്തിന്റെ പിടിയില്‍. തപാല്‍ മാര്‍ഗ്ഗമായിരുന്നു മദ്യക്കുപ്പികള്‍ അയച്ചത്. പാഴ്‌സലില്‍ മിക്സ്ച്ചറും കൂടി വെച്ച് അയച്ചതാണ് പിടിയിലാവാന്‍ കാരണമായത്. എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിലെത്തിയ പാഴ്സലില്‍ എലി കരണ്ടതോടെ പുറംലോകം ഈ കാര്യം അറിഞ്ഞു.

പാഴ്സല്‍ പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. തപാല്‍ വകുപ്പ് അധികൃതര്‍ ഉടന്‍ തന്നെ എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ടി.എ. അശോക് കുമാറിനെ വിവരം അറിയിക്കുകയും ചെയ്തു.എക്സൈസ് സംഘത്തിന്റെ കസ്റ്റഡിയിലാണ് ഇപ്പോള്‍ പാഴ്‌സല്‍ ഉള്ളത്. പാഴ്‌സല്‍ അയച്ച ആളുടെയും കിട്ടേണ്ട ആളുടെയും വിവരം ഉള്ളതിനാല്‍ വേഗത്തില്‍ തന്നെ ഇരുവരും പോലീസ് പിടിയിലാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :