അഭിറാം മനോഹർ|
Last Modified ബുധന്‍, 16 ജൂണ്‍ 2021 (17:09 IST)
നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതോടെ ഓഹരി വിപണി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. യുഎസ് ഫെഡ് റിസർവിന്റെ തീരുമാനം വൈകീട്ട് പുറത്തുവരാനിരിക്കെ
നിക്ഷേപകർ കരുതലെടുത്തതാണ് വിപണിയെ ബാധിച്ചത്.
അസംസ്കൃത എണ്ണ വില ബാരലിന് 74 ഡോളറിലെത്തിയതും വിപണിയിൽ പ്രതിഫലിച്ചു. സെൻസെക്‌സ് 271 പോയന്റ് നഷ്ടത്തിൽ 52,501.98ലും നിഫ്റ്റി 102 പോയന്റ് താഴ്ന്ന് 15,676.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മെറ്റൽ സൂചിക 2.58ശതമാനം നഷ്ടത്തിലായി. പൊതുമേഖല ബാങ്ക്, റിയാൽറ്റി സൂചികകൾ ഒരുശതമാനത്തിലേറെ താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.95ശതമാനവും സ്‌മോൾ ക്യാപ് സൂചിക 0.68ശതമാനവും നഷ്ടംനേരിട്ടു.