മമ്മൂട്ടിക്ക് നന്ദി അറിയിച്ച് വിദ്യാഭ്യാസ മന്ത്രി

ശ്രീനു എസ്| Last Modified ബുധന്‍, 16 ജൂണ്‍ 2021 (13:07 IST)
മമ്മൂട്ടിക്ക് നന്ദി അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകള്‍ കൊവിഡ് സാഹചര്യത്തില്‍ തുറക്കാന്‍ സാധിക്കാതായതോടെ പഠനം മുടങ്ങിപ്പോയ കുട്ടികള്‍ക്ക് പഠിക്കാന്‍ സ്മാര്‍ട്ട് ഫോണുകള്‍ എത്തിച്ചു നല്‍കുന്ന പദ്ധതിയെ കുറിച്ച് മമ്മൂട്ടി ഫേസ്ബുക്കില്‍ അറിയിച്ചിരുന്നു ഇതിനു പിന്തുണയുമായാണ് മന്ത്രി വി ശിവന്‍കുട്ടി എത്തിയത്. പദ്ധതിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നും വി ശിവന്‍കുട്ടി പറഞ്ഞു. മമ്മൂട്ടിയുടെ ഫേസ്ബുക്കിന് കമന്റു ചെയ്യുകയായിരുന്നു മന്ത്രി.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്: -സ്മാര്‍ട്ട് ഫോണ്‍ ഇല്ല എന്ന ഒറ്റക്കാരണത്താല്‍ പഠിക്കാന്‍ പറ്റാത്ത എത്രയോ കുഞ്ഞുങ്ങള്‍ ഉണ്ടാവും. നിങ്ങളുടെ വീട്ടില്‍ ഉള്ള ഉപയോഗയുക്തവും എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കാത്തതുമായ സ്മാര്‍ട്ട് ഫോണ്‍,ടാബ്ലറ്റ്, ലാപ്‌ടോപ് എന്നിവ അവര്‍ക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും ഞങ്ങളെ ഏല്‍പ്പിക്കാം, അര്‍ഹതപ്പെട്ട കൈകളില്‍ അത് എത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :