രേണുക വേണു|
Last Updated:
ബുധന്‍, 16 ജൂണ്‍ 2021 (16:49 IST)
സംസ്ഥാനത്ത് മദ്യവില്‍പ്പന നാളെ മുതല്‍. നേരിട്ട് ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്നോ ബാറില്‍ നിന്നോ മദ്യം വാങ്ങാം. ബെവ് ക്യു ആപ് ഒഴിവാക്കി. സാമൂഹിക അകലം പാലിച്ച് മദ്യവില്‍പ്പന നടത്തുകയാണ് ഉചിതമെന്ന് സര്‍ക്കാരും എക്‌സൈസ് വകുപ്പും തീരുമാനിച്ചു. സാമൂഹിക അകലം ഉറപ്പ് വരുത്താനുള്ള നടപടികള്‍ സ്വീകരിക്കും. ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
ബവ് ക്യു ആപ് ഒഴിവാക്കി പഴയ രീതിയില്‍ മദ്യവില്‍പ്പന നടത്താമെന്ന് അധികൃതര്‍ അറിയിച്ചു. ആപ് ഏര്‍പ്പെടുത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് തീരുമാനം. ആപ് വഴി മദ്യവില്‍പ്പന നടത്തണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടിവരും. ്തുകൊണ്ടാണ് സാധാരണ രീതിയില്‍ നാളെ മുതല്‍ മദ്യവില്‍പ്പന പുനഃരാരംഭിക്കാമെന്ന് എക്‌സൈസ് വകുപ്പ് തീരുമാനിച്ചത്. ആപ് വഴി മദ്യവില്‍പ്പന നടത്തുന്നതിനോട് എക്‌സൈസ് വകുപ്പിനും താല്‍പര്യമില്ലായിരുന്നു. പൊലീസിന്റെ സഹായത്തോടെയായിരിക്കും ബിവറേജുകളില്‍ സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പ് വരുത്തുക. ഏപ്രില്‍ 26 മുതല്‍ അടഞ്ഞുകിടക്കുന്ന ഷോപ്പുകള്‍ വൃത്തിയാക്കാന്‍ റീജനല്‍ മാനേജര്‍മാര്‍ക്കും മാനേജര്‍മാര്‍ക്കും ബവ്‌കോ നിര്‍ദേശം നല്‍കി.