1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Poojappura Centre Jail Attack

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

Poojappura
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജയിലില്‍ തടവുകാരന്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു. വധശ്രമ കേസിലെ വിചാരണ തടവുകാരനായ ചാവക്കാട് സ്വദേശി ബിന്‍ഷാദ് ആണ് ജയില്‍ ജീവനക്കാരെ ആക്രമിച്ചത്. ഇഷ്ടിക ഉപയോഗിച്ചുള്ള ആക്രമണത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി കേസുകളിലെ പ്രതിയായ ബിന്‍ഷാദ് നേരത്തേ കാപ്പാ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിട്ടുണ്ട്.
 
മാവോയിസ്റ്റ് അനുഭാവിയായ ചന്ദ്രു എന്ന തിരുവെങ്കിടത്തെയും ഇയാള്‍ ജയിലില്‍ വെച്ച് ഏതാനും ദിവസം മുന്‍പ് ആക്രമിച്ചിരുന്നു. ഈ സംഭവത്തില്‍ ജയില്‍ അധികൃതര്‍ പൂജപ്പുര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് വീണ്ടും ജയിലില്‍ ഇയാള്‍ ആക്രമണം നടത്തിയത്. 
അടുത്ത ലേഖനം
ട്രംപ് വരുന്നേ..! രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തി