എ കെ ജെ അയ്യര്|
Last Modified വ്യാഴം, 13 ജനുവരി 2022 (15:51 IST)
തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ചു തമിഴ്നാടിനോട് ചേർന്നുള്ള സംസ്ഥാനത്തെ ആറു ജില്ലകൾക്ക് ശനിയാഴ്ച നൽകിയിരുന്ന അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റി. തമിഴ്നാട്ടിൽ വെള്ളിയാഴ്ചയാണ് തൈപ്പൊങ്കൽ. പകരം ശനിയാഴ്ച പ്രവർത്തി ദിനമായി മാറ്റിയിട്ടുണ്ട്.
തമിഴ്നാടിനോട് തൊട്ടുകിടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് തൈപ്പൊങ്കൽ അവധി നൽകിയിരിക്കുന്നത്. ശനിയാഴ്ചയായിരുന്നു കേരള സർക്കാർ ഈ ജില്ലകൾക്ക് അവധി നൽകിയിരുന്നത്.
ഇതുമായി ബന്ധപ്പെട്ടു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.
സ്റ്റാലിൻ കേരള മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇത് കൂടാതെ സംസ്ഥാനത്തെ തമിഴ് പ്രൊട്ടക്ഷൻ കൗൺസിലും അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.