1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Police registered case against k sudhakaran

മുഖ്യമന്ത്രിക്കെതിരായ പരാമർശം, കെ സുധാകരനെതിരെ കേസെടുത്തു

മുഖ്യമന്ത്രി
മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിവാദപരാമർശത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുത്തു. ഐപിസി 153 വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസെടുത്തത്.
 
പ്രാദേശിക ഡി‌വൈഎഫ്ഐ നേതാവിന്റെ പരാതിയിൽ പാലാരിവട്ടം പോലീസാണ് കേസെടുത്തത്. ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു കെ സുധാകരന്റെ വിവാദപരാമർശം. ഇത് തൃക്കാക്കര തിരെഞ്ഞെടുപ്പിൽ ഇടത് പക്ഷം ആയുധമാക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് സുധാകരനെതിരെ കേസും എടുത്തിരിക്കുന്നത്.
 
About Writer
അഭിറാം മനോഹർ