1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pocso Sasthamkotta Noora ad

പോക്സോ കേസിൽ 45 കാരനെ പോലീസ് അറസ്റ്റ് ചെയ്തു

Pocso
ആലപുഴ  : പോക്സോ കേസിൽ 45 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട മുതുപിലാക്കാട് ചെന്നല്ലൂർ വീട്ടിൽ അനിൽകുമാറാണ് അറസ്റ്റിലായത്.
 
 ജീവകാരുണ്യ സംഘടനയുടെ പേരിൽ പണപ്പിരിവിനെത്തി വീട്ടമ്മയെ പീഡിപ്പിച്ചകേസിലാണ് അനിൽ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
 
നൂറനാട് പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വീട്ടിൽ പിരിവിനെന്നു പറഞ്ഞെത്തിയ ഇയാൾ ഗ്യാസ് ലീക്ക് ഉണ്ടെന്ന് പറഞ്ഞാണ് വീടിനുള്ളിൽ കയറിയത്. ഈ സമയം വീട്ടമ്മമാത്രമാണ് ഉണ്ടായിരുന്നത്. തുടർന്നാണ് ഇയാൾ വീട്ടമ്മയെ ഉപദ്രവിച്ചത്.
 
വിവരം അറിഞ്ഞെത്തിയ നാട്ടുകാർ തടഞ്ഞുവെച്ചാണ് ഇയാളെ പോലീസിൽ ഏല്പിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റ് ചെയ്തു
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
ഇനിയും പറ്റിക്കപ്പെടല്ലോ; സ്റ്റെയിന്‍ലെസ് സ്റ്റീല്‍, അലുമിനിയം അടുക്കള പാത്രങ്ങള്‍ക്ക് ഐഎസ്‌ഐ മാര്‍ക്ക് നിര്‍ബന്ധമാക്കി