എ കെ ജെ അയ്യർ|
Last Modified ഞായര്‍, 30 ജൂണ്‍ 2024 (18:51 IST)
എറണാകുളം : പ്രായപൂർത്തി ആകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 50 കാരന് കോടതി 46 വർഷത്തെ കഠിന തടവ് വിധിച്ചു. ആലുവാ അതിന്നേ സ്പെഷ്യൽ കോടതി ജഡ്ജ് ഷിബു ഡാനിയേലാണ് ശിക്ഷ വിധിച്ചത്. 2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനാറുകാരിയായ മകളെ മദ്യവും ലഹരിപദാർത്ഥങ്ങളും നൽകി വിവിധ സ്ഥലങ്ങളിൽ വച്ച് നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.
ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ നിയമം, ബാലനീതി നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. തടവു ശിക്ഷയ്ക്കൊപ്പം 4.2 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കളമശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെകർ ആയിരുന്ന പി.ആർ സന്തോഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചു റിപ്പോർട്ട് സമർപിച്ചത്.