എ കെ ജെ അയ്യര്‍|
Last Modified ശനി, 6 ജൂലൈ 2024 (16:19 IST)
ചെന്നൈ : ബഹുജൻ സമാജ്‌വാദി പാര്‍ട്ടി തമിഴ്‌നാട് ഘടകം സംസ്ഥാന അധ്യക്ഷനെ ആറംഗ സംഘം വെട്ടിക്കൊന്നു. ചെന്നൈ കോർപറേഷൻ മുൻ കൗൺസിലറും അഭിഭാഷകനുമായ കെ.ആംസ്ട്രോങിനെയാണ് ചെന്നൈയിലെ വീടിന് സമീപത്ത് വെച്ച് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
അക്രമികളുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ആംസ്ട്രോങിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.