എ കെ ജെ അയ്യർ|
Last Modified വ്യാഴം, 4 ജൂലൈ 2024 (11:22 IST)
കാസർകോട് :വിവാഹ മോചന കേസ് നൽകാനെത്തിയ സ്ത്രീയെ അഭിഭാഷകൻ പീഡിപ്പിച്ചതായി പരാതി. ഇവരുടെ പരാതിയിൽ കാസർക്കോട്ടെ അഭിഭാഷകനായ നിഖിൽ നാരായണന് എതിരെ പൊലീസ് കേസെടുത്തു.
കാസർകോട് സ്വദേശിയായ 32 വയസുകാരിയാണ് പരാതി നൽകിയത്. കുടുംബ പ്രശ്നത്തെ തുടർന്ന് വിവാഹ മോചനത്തിന് കേസ് നൽകിനാണ് അഡ്വ. നിഖിൽ നാരായണനെ സ്ത്രീ സമീപിച്ചത്.
എന്നാൽ പിന്നീട് ഇവരും അഭിഭാഷകനും തമ്മിൽ ഇഷ്ടത്തിലാവുകയും വിവാഹം കഴിക്കാമെന്ന് അഭിഭാഷകൻ വാഗ്ദാനവും നൽകി. പക്ഷെ പിന്നീട് അഭിഭാഷകൻ വിവാഹത്തിൽ നിന്നും പിന്മാറി .ഇതോടെയാണ് യുവതി പരാതിയുമായി എത്തിയത്. 2023 ജനുവരി മുതൽ 2024 ഏപ്രിൽ വരെ അഭിഭാഷകൻ പീഡിപ്പിച്ചെന്നാണ് സ്ത്രീയുടെ പരാതി. ഇവർ ഇരുവരും ഒരുമിച്ചായിരുന്നു താമസവും. ഇടയ്ക്ക് അഭിഭാഷകൻ ഇവരെ മർദിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.