1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pocso Chevayur Edavannapara

ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നു പരാതി: 40 കാരൻ അറസ്റ്റിൽ

Pocso
കോഴിക്കോട് : ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ 40 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടവണ്ണപ്പാറ ചെറുകാവ് കുനിക്കാട്ട് വീട്ടിൽ മുഹമ്മദ് അഷ്റഫ് ആണ് പോലീസ് പിടിയിലായത്. കണ്ണർ തളിപ്പറമ്പിൽ നിന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് പ്രതിയെ പിടികൂടിയത്.
 
എടവണ്ണപ്പാറയിൽ മൈലാഞ്ചി ഹോം നഴ്സിംഗ് എന്ന സ്ഥാപനത്തിൽ ഹോം നഴ്സിനെ ആവശ്യമുണ്ട് എന്ന വര്യസ് പ്രകാരം കോഴിക്കോട് മിംസ് ആശുപതിക്കടുത്തുള്ള സ്വകാര്യ ഹോട്ടലിൽ ഇൻ്റർവ്യൂവിന് എത്തിയപ്പോഴായിരുന്നു അഷ്റഫ് തന്നെ പീഡിപ്പിച്ചത് എന്ന് യുവതി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. 
 
സ്ഥാപനം നടത്തുന്നതിൻ്റെ മറവിൽ ഇയാൾ പെൺവാണിഭം നടത്തുന്നതായും മെഡിക്കൽ കോളേജ് എസ്.ഐ. പി.ടി.സൈഫുല്ല അറിയിച്ചു
അടുത്ത ലേഖനം
വനിതാ ഡോക്ടര്‍മാരെ രാത്രി ഷിഫ്റ്റില്‍ നിയമിക്കരുതെന്ന് ഉത്തരവിറക്കി: പശ്ചിമബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി