1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pocso Seethathode Pathanamthitta

22 കാരനായ പോക്സോ കേസ് പ്രതിക്ക് 65 വർഷം കഠിനതടവ്

Pocso
പത്തനംതിട്ട : 22 കാരനായ പോക്സോ കേസ് പ്രതിക്ക് കോടതി 65 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. പത്തനംതിട്ട പോക്സോ സ്പെഷ്യൽ കോടതിയുടേതാണ് വിധി.
 
ഇന്യത്തി രണ്ടു കാരനായ സീതത്തോട് സ്വദേശി  സോനു സുരേഷിനാണ് ശിക്ഷ വിധിച്ചത്. 17 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലാണ് ശിക്ഷ.
 
പ്രതിക്ക് കഠിന തടവ് കൂടാതെ പ്രതി 2.5 ലക്ഷം രൂപ പിഴയും വിധിച്ചു. 2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നിലധികം തവണ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചതു കൂടാതെ പെൺകുട്ടിയേയും മാതാപിതാക്കളേയും വീട് കയറി ആക്രമിക്കുകയും ചെയ്തതായാണ് കേസ്.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
അത്തച്ചമയം 1961മുതല്‍ കേരളസര്‍ക്കാര്‍ ഏറ്റെടുത്തു; ഇക്കാര്യങ്ങള്‍ അറിയാമോ