പേരാമ്പ്രയില്‍ നിന്ന് പോക്‌സോ കേസില്‍പ്പെട്ട് മുങ്ങിയ അസം സ്വദേശിയെ പട്യാലയില്‍ നിന്ന് പിടികൂടി കേരള പൊലീസ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 11 സെപ്‌റ്റംബര്‍ 2024 (21:27 IST)
പേരാമ്പ്രയില്‍ നിന്ന് പോക്‌സോ കേസില്‍പ്പെട്ട് മുങ്ങിയ അസം സ്വദേശിയായ മുഹമ്മദ് നജുറുള്‍ ഇസ്ലാമിനെ പട്യാലയില്‍ നിന്ന് പിടികൂടി. 5778 കിലോമീറ്റര്‍ സഞ്ചരിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്. 2024 ഓഗസ്റ്റ് 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ പ്രതി ജീപ്പില്‍ വച്ച് കടന്നുപിടിക്കുകയായിരുന്നു. പോക്‌സോ കേസില്‍ പോലീസ് അന്വേഷിക്കുന്നെന്ന് മനയിലാക്കി കോയമ്പത്തൂരിലുള്ള പിതാവിന്റെയും മാതാവിന്റെയും അടുത്തെത്തി. പോലീസ് അവിടെ എത്തിയപ്പോള്‍ ഡല്‍ഹി വഴി പഞ്ചാബിലേക്ക് മുങ്ങിയതായിരുന്നു പ്രതി.

ഒടുവില്‍ പഞ്ചാബിലെ പാട്യാലയ്ക്കടുത്ത് സമാന എന്ന സ്ഥലത്ത് രാത്രിയും പകലുമായി അഞ്ഞൂറോളം പേര്‍ ജോലി ചെയ്യുന്ന ഒരു ഫാക്ടറിയില്‍ നിന്ന് സാഹസികമായ ദൗത്യത്തിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു. ലോക്കല്‍ പോലീസിന്റെ സഹായമില്ലാതെയാണ് പ്രതിയെ പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :