1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Pocso case punishment

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച ബന്ധുവായ പ്രതിക്ക് 18 വർഷം കഠിന തടവും പിഴയും

Pocso
മലപ്പുറം: പന്ത്രണുകാരിയായ ബാലികയ്ക്കു നേരെ ലൈംഗികാതിക്രമം കാട്ടിയ കുറ്റത്തിനു ബന്ധുവായ പ്രതിക്ക് കോടതി 18 വര്‍ഷം കഠിന തടവും ഒന്നേ മുക്കാല്‍ ലക്ഷം രൂപ പിഴയും വിധിച്ചു.  2018 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
 
കേസിലെ പ്രതിയായ മഞ്ചേരി പെരിമ്പലം സ്വദേശിയായ 42 കാരനെയാണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. മഞ്ചേരി പോലീസ് എസ്.ഐ മാരായിരുന്ന ഇ.ആര്‍. ബൈജു, പി.കെ. അബുബക്കര്‍ എന്നിവരായിരുന്നു കേസ് അന്വേഷിച്ചത്.
 
കുട്ടിയുടെ മാതാപിതാക്കള്‍ 2016 മുതല്‍ വേര്‍പിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്.  കുട്ടി വയനാട് അമ്പലവയലിലെ വീട്ടില്‍ പിതാവിനും രണ്ടു സഹോദരങ്ങള്‍ക്കും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. ഇവിടെ നിന്ന് കുട്ടിയുടെ മാതാവ് കുട്ടികളെ സ്വന്തം വീടായ ഇരുമ്പുഴിയിലെ വീട്ടിലേക്ക് കൊണ്ടു നന്നിരുന്നു. അമ്മ വീട്ടില്‍ നിന്ന് മാതൃസഹോദരിയുടെ വീട്ടിലേക്ക് പോയപ്പോഴായിരുന്നു രാത്രി കുട്ടിയെ മാതൃസഹോദരീ ഭര്‍ത്താവ് ലൈംഗികമായി ആക്രമിച്ചത്.
 
അടുത്ത ലേഖനം
Onam Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് ഓണാശംസകള്‍ നേരാം മലയാളത്തില്‍