എ കെ ജെ അയ്യർ|
Last Modified ചൊവ്വ, 17 സെപ്‌റ്റംബര്‍ 2024 (14:09 IST)
ആലപ്പുഴ : വിദ്യാർത്ഥിനിക്കു നേരെ പീഡനശ്രമം നടത്തിയ 57 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ട്യൂഷൻ സെന്‍ററിൽ പോകവേയാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചതിനു
മാന്നാർ കുട്ടമ്പേരൂർ സ്വദേശി അനിൽ കുമാറിനെ (57)
പോലീസ് അറസ്റ്റ് ചെയ്തത്.
മാന്നാർ പൊലീസ് പോക്സോ വകുപ്പ് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ മാസം ആറാം തീയതി ഉച്ചക്ക് ട്യൂഷൻ സെന്‍ററിലേക്ക് പോകാൻ വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥിനിയെ ട്യൂഷൻ സെന്ററിൽ കൊണ്ടുപോയി ആക്കാമെന്ന് പറഞ്ഞ് പ്രതി സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
ഈ വിവരം വിദ്യാർഥിനി മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് പോലീസിൽ പരാതി നൽകി.
മാന്നാർ പോലീസ് ഇൻസ്പെക്ടർ എ അനീഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.