1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pinarayivijayans opinion

സ്ത്രീകള്‍ എത്ര പ്രസവിക്കണമെന്ന് മതനേതാക്കള്‍ തീരുമാനിക്കേണ്ട: മുഖ്യമന്ത്രി

സ്ത്രീകള്‍ എത്ര പ്രസവിക്കണമെന്ന് മതനേതാക്കള്‍ തീരുമാനിക്കുന്നത് തെറ്റ്: പിണറായി വിജയന്‍

Thiruvanathapuran
സ്ത്രീകള്‍ എത്ര പ്രസവിക്കണമെന്ന് മതനേതാക്കള്‍ തീരുമാനിക്കുന്നത് അപകടമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയെന്നത് സ്ത്രീയുടെ ശത്രുവാണെന്നും മതചിഹ്നങ്ങൾ സ്ത്രീകള്‍ക്ക്മേല്‍ അടിച്ചേൽപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
 
കൊച്ചു പെൺകുട്ടികൾ അടക്കം ലൈംഗിക ആക്രമണത്തിനിരയാകുന്ന സംഭവങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. കുറ്റവാളികൾ ആരായാലും നിയമത്തിനു മുന്നിലെത്തിച്ചു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും പിണറായി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
 
ബാലലൈംഗിക പീഡനത്തെ ന്യായീകരിച്ചു രംഗത്തിറങ്ങുന്നവരെ ഒന്നാംതരം സമൂഹ വിരുദ്ധരായേ കാണാൻ കഴിയൂ. കുഞ്ഞുങ്ങൾക്കു നേരെ ലൈംഗിക ഉദ്ദേശ്യത്തോടെ നീളുന്ന ഏതു കയ്യും കുറ്റവാളിയുടേതാണെന്നും അവര്‍ക്ക് ഒരു പരിഗണനയും നല്‍കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
അടുത്ത ലേഖനം
''അവർ ഞങ്ങൾക്ക് മിഠായി തരാറുണ്ടായിരുന്നു, ബലംപ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോയി, പിന്നെ...'' ; വയനാട്ടില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടികള്‍ പറയുന്നു