aparna shaji|
Last Modified ബുധന്‍, 8 മാര്‍ച്ച് 2017 (14:56 IST)
വയനാട്ടിലെ യത്തീംഖാനയിലെ അന്തേവാസികളായ വിദ്യാർത്ഥികളെ ബലാത്സംഗം ചെയ്തത സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി വിദ്യാർത്ഥികൾ. മിഠായികള്‍ നല്‍കി വശീകരിച്ചശേഷമായിരുന്നു പീഡനമെന്ന് കുട്ടികൾ വ്യക്തമാക്കി. അവര്‍ തങ്ങള്‍ക്ക് മിഠായികള്‍ നല്‍കാറുണ്ടെന്നും പിന്നീട് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചശേഷം നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നും കുട്ടികൾ പി കെ ശ്രീമതി എം പിയോടു പറഞ്ഞതായി ദേശാഭിമാനി റിപ്പോർട്ടു ചെയ്യുന്നു.
'ബ്ലാക് ബ്യൂട്ടി എന്ന് വിളിയ്ക്കുന്നയാളാണ് ഞങ്ങളെ ബലംപ്രയോഗിച്ച് കൂട്ടിക്കൊണ്ട് പോയത്. അയാളെ കൂടാതെ വേറെ നാലുപേര്‍ കൂടി അവിടെയെത്തി. പെട്ടെന്ന് അവര്‍ വാതിലടച്ച് കുറ്റിയിട്ടു. എന്തോ ഒരു ദ്രാവകം കുടിക്കാന്‍ തന്നു. പിന്നെ വസ്ത്രങ്ങള്‍ ബലംപ്രയോഗിച്ച് ഊരി. ശേഷം ഉപദ്രവിച്ചു'വെന്ന് കുട്ടികൾ പറയുന്നു.
'അവര്‍ ഞങ്ങളെ മാറിമാറി ഉപദ്രവിച്ചു. പിന്നെ ഉടുപ്പൊന്നുമില്ലാതെ ഞങ്ങളുടെ ചിത്രങ്ങൾ എടുത്തു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. നാട്ടുകാരും വീട്ടുകാരുമെല്ലാം ഞങ്ങളുടെ ഉടുപ്പില്ലാത്ത ഫോട്ടോ കാണുമെന്ന് ഭയന്ന് അവര്‍ വിളിച്ചപ്പോഴൊക്കെ പോകേണ്ടിവന്നു.’ കുട്ടികള്‍ പറയുന്നു.