അനുബന്ധ വാര്‍ത്തകള്‍
- പിണറായിയുടെ വീടിനു സമീപം കാലുകള്‍ വെട്ടിമാറ്റിയ പൂച്ചകളുടെ ജഡം; അന്വേഷണം വ്യാപിപ്പിച്ച് പൊലീസും രഹസ്യാന്വേഷണ വിഭാഗവും
- ‘മോദി കേരളത്തെ അവഗണിക്കുന്നു, പ്രധാനമന്ത്രിയെ കാണാന്‍ പലതവണ ശ്രമിച്ചെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല’; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി
- കണ്ണൂർ വിമാനത്താവളം സെപ്ടംബറിൽ പ്രവർത്തനം ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി
- പിണറായിക്ക് മുഖം കൊടുക്കാതെ മോദി; മുഖ്യമന്ത്രിക്ക് നാലാം തവണയും സന്ദർശനാനുമതി നിഷേധിച്ചു
- ആളുമാറി കസ്റ്റഡി മരണം ആദ്യത്തേത്, എസ്പിയുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കാത്തത് എന്തുകൊണ്ടെന്ന് പ്രതിപക്ഷം; അന്വേഷണത്തിൽ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി
കേന്ദ്രമന്ത്രി ആയതുകൊണ്ട് എന്തും പറയാമെന്ന് കരുതരുത്, പീയുഷ് ഗോയലിന്റേതു വിടുവായത്തം: മുഖ്യമന്ത്രി
പിയൂഷ് ഗോയലിന്റേതു വിടുവായത്തം: മുഖ്യമന്ത്രി
ആകാശത്തു കൂടി ട്രെയിന്‍ ഓടിക്കാന്‍ പറ്റില്ലെന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ മറുപടി വിടുവായത്തമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രമന്ത്രി ആയതുകൊണ്ട് എന്തും പറയാമെന്ന് കരുതരുത്. കഞ്ചിക്കോട് കോച്ച് ഫാക്‌ടറി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് പറഞ്ഞാൽ പോരാ. നടപ്പിലാക്കാൻ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ റെയിൽ വികസനത്തിൽ രൂക്ഷവിമർശനവുമായി പീയുഷ് ഗോയൽ ഇന്നലെ രംഗത്തെത്തിയിരുന്നു. റെയിൽവേ വികസനത്തിന് തടസ്സം സ്ഥലമേറ്റെടുപ്പാണ്. കഞ്ചിക്കോട് കോച്ച് ഫാക്‌ടറി യാഥാർത്ഥ്യമാക്കും.
പദ്ധതി വൈകിയതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്നുമായിരുന്നു കേന്ദ്രമന്ത്രി പറഞ്ഞത്. കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് എംപിമാര്‍ ഡല്‍ഹിയില്‍ റെയില്‍ഭവനു മുന്നില്‍ ധർണ നടത്തിയിരുന്നു.