'പറ്റിയാല്‍ എത്താം'; തൃശൂര്‍ പൂരത്തിനു മുഖ്യമന്ത്രിയെ ക്ഷണിച്ച് തിരുവമ്പാടി ദേവസ്വം

തിരുവനന്തപുരത്ത് പഴയ എകെജി സെന്ററിലെത്തിയാണ് ദേവസ്വം ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടത്

Pinarayi Vijayan
Pinarayi Vijayan
രേണുക വേണു| Last Modified ശനി, 26 ഏപ്രില്‍ 2025 (12:43 IST)

തൃശൂര്‍ പൂരം ഏറ്റവും ഭംഗിയായി നടത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് തിരുവമ്പാടി ദേവസ്വത്തിനു മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. തിരുവമ്പാടി ദേവസ്വം അധികൃതര്‍ തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയെ തൃശൂര്‍ പൂരം കാണാന്‍ ക്ഷണിച്ചു.

തിരുവനന്തപുരത്ത് പഴയ എകെജി സെന്ററിലെത്തിയാണ് ദേവസ്വം ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടത്. ദേവസ്വം പ്രസിഡന്റ് ഡോ.സുന്ദര്‍ മേനോന്‍ മുഖ്യമന്ത്രിക്ക് തൃശൂര്‍ പൂരത്തിന്റെ ബ്രോഷര്‍ കൈമാറി.

നല്ല രീതിയില്‍ പൂരം നടക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി സുന്ദര്‍ മേനോന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. പൂരം കാണാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചു. പറ്റിയാല്‍ എത്താമെന്ന് അദ്ദേഹം അറിയിച്ചതായും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :