നാട് നശിക്കാതിരിക്കാന്‍ ഭരണമാറ്റം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ സിപിഎം ആസ്ഥാനമായ പുതിയ എകെജി സെന്റര്‍ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്

Pinarayi Vijayan, Chief Minister of Kerala, CPI(M) (Communist Party of India (Marxist)), Left Democratic Front (LDF), Kerala Politics, Kerala Government, Pinarayi Vijayan Government, CPIM Kerala, Pinarayi Vijayan biography, Pinarayi Vijayan governanc
Pinarayi Vijayan
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 24 ഏപ്രില്‍ 2025 (11:43 IST)
നാട് നശിക്കാതിരിക്കാന്‍ ഭരണമാറ്റം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ സിപിഎം ആസ്ഥാനമായ പുതിയ എകെജി സെന്റര്‍ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഭരണമാറ്റം ഉണ്ടാവുന്നത് കൊണ്ടാണ് ഇടതുപക്ഷ സര്‍ക്കാരുകളുടെ ഭരണ നേട്ടത്തിന് തുടര്‍ച്ച ഉണ്ടാവാതിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തുടര്‍ ഭരണഭരണത്തിലൂടെയാണ് കേരളം രാജ്യശ്രദ്ധ നേടിയതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. മൂന്നാംതവണയും എല്‍ഡിഎഫ് ഭരണം സാധ്യമാക്കുന്നതിനുള്ള കേന്ദ്രമായി പുതിയ എകെജി സെന്റര്‍ മാറുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.

കരുതലോടെ നീങ്ങിയാല്‍ ഭരണതുടര്‍ച്ചയുണ്ടക്കാന്‍ സാധിക്കുമെന്ന് എംഎ ബേബി പറഞ്ഞു. എകെജി പഠനഗവേഷണ കേന്ദ്രം തയ്യാറാക്കിയ സ്മരണിക എംഎ ബേബി പ്രകാശനം ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :