അനുബന്ധ വാര്‍ത്തകള്‍
- മുഖ്യമന്ത്രി കാണാന്‍ പോലും തയ്യാറായില്ല; ലൈറ്റ് മെട്രോയിൽ സർക്കാരിനെ വിമർശിച്ച് ഇ ശ്രീധരൻ
- കെകെ രമയുടേത് സംഘപരിവാര്‍ ശൈലി; ഡല്‍ഹിയില്‍ കണ്ടത് അതിനുള്ള തെളിവ് - വിമര്‍ശനവുമായി മുഖ്യമന്ത്രി
- ഷുഹൈബ് വധക്കേസ്; സിബിഐയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് കോടിയേരി, സിബിഐയെ കാണിച്ച് ഭയപ്പെടുത്തേണ്ടെന്ന് ജയരാജന്
- ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം വേണ്ട: മുഖ്യമന്ത്രി
- കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാമെന്നത് വ്യാമോഹം, ജനാധിപത്യ ഇന്ത്യയുടെ മുഖം വികൃതമാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു: പിണറായി
മേയ് 1 മുതല്‍ കേരളത്തില്‍ നോക്കുകൂലി ഇല്ല
മേയ് ഒന്നുമുതല്‍ കേരളത്തില്‍ നോക്കുകൂലി ഇല്ല. നോക്കുകൂലി നിര്‍ത്തലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഈ തീരുമാനത്തിന് ട്രേഡ് യൂണിയനുകളുടെ പിന്തുണയും ഉണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും തൊഴിലാളി സംഘടനാ നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ സുപ്രധാനമായ തീരുമാനം.
തൊഴിലാളി സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണതയും ഇനിയുണ്ടാകില്ല. മേയ് ഒന്നുമുതല്‍ അതും നില്ക്കും. നോക്കുകൂലിയാണ് കേരളത്തിന്റെ തൊഴില്‍ മേഖലയുടെ പ്രതിച്ഛായ മോശമാകാന്‍ പ്രധാന കാരണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ ദുഷ്പ്രവണത കേരളത്തില്‍ തുടരുന്നത് പൂര്‍ണമായും അവസാനിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത് - മുഖ്യമന്ത്രി വ്യക്തമാക്കി.
പുനലൂരില്‍ എ ഐ വൈ എഫിന്റെ കൊടിനാട്ടല്‍ മൂലം വര്‍ക്ഷോപ്പ് തുടങ്ങാനാകാതെ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്നാണ് തൊഴിലാളി സംഘടനകളുടെ യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തത്. സി ഐ ടി യു, എ ഐ ടി യു സി, ഐ എന്‍ ടി യു സി, ബി എം എസ് തുടങ്ങിയ പ്രധാന തൊഴിലാളി സംഘടനകളുടെയെല്ലാം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.