ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം വേണ്ട: മുഖ്യമന്ത്രി

ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം വേണ്ട: മുഖ്യമന്ത്രി

Shuhaib murder , pinarayi vijayan , niyamasabha , Congress , Shuhaib , ഷുഹൈബ് , പിണറായി വിജയന്‍ , പൊലീസ് , സിബിഐ
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 7 മാര്‍ച്ച് 2018 (10:26 IST)
യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ എസ്പി ഷുഹൈബിന്റെ കൊലപാതകം കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍.

ഷുഹൈബ് വധത്തില്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരവും ശരിയായ ദിശയിലുമാണ് നീങ്ങുന്നത്. കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ടെങ്കില്‍ അതുമായി മുന്നോട്ടുപോകും. പ്രതികളുടെ മേല്‍ യുഎപിഎ ചുമത്തേട്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


സമാധാനയോഗത്തില്‍ അന്വേഷണം നടത്താമെന്ന് എകെ ബാലന്‍ പറഞ്ഞിട്ടില്ല.
ഈ സര്‍ക്കാരിന്‍റെ കാലത്ത് ഒമ്പത് രാഷ്ട്രീയ കൊലപാതങ്ങളാണു നടന്നതെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി, സിപിഎം, എസ്ഡിപി ഐ പ്രവര്‍ത്തകരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. ഈ കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.

സംസ്ഥാനത്ത് പൊതുവേ രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറച്ചു കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. അക്രമം തടയാന്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :